മധുബാലകൃഷ്ണന്റെ പാട്ടുകേട്ട് അസൂയ മൂത്ത പിഷാരടിയും പാടി ഒരു പാട്ട് ! ഇത് ഒരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി പത്തില്‍ എത്ര മാര്‍ക്ക് തരുമെന്ന് പിഷാരടി ആരാധകരോട് (വീഡിയോ )

ഫിലിം ഡസ്ക്
Thursday, December 6, 2018

അബുദാബി: നവകേരള നിര്‍മ്മിതിക്കായി മലയാള താരസംഘടനയായ അമ്മ ഒരുക്കുന്ന ഒന്നാണ് നമ്മള്‍ കലാപരിപാടി നാളെ അബുദാബിയില്‍ നടക്കും. ഒട്ടുമിക്ക താരങ്ങളും കലാവിരുന്നില്‍ പങ്കെടുക്കുന്നുണ്ട്. ഇവരുടെ റിഹേഴ്‌സല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സിദ്ദിഖ്, മനോജ് കെ ജയന്‍ എന്നിവര്‍ പാട്ടുമായാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. മധു ബാലകൃഷ്ണനാണ് പാട്ടിന് നിര്‍ദേശം നല്‍കുന്നത്.

മധുബാലകൃഷ്ണന്റെ പാട്ടുകേട്ട് അസൂയ മൂത്ത പിഷാരടിയും അടിപൊളി പാട്ട് പാടിയിരിക്കുകയാണ്. പിഷാരടി തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് ഒരു പതിവാക്കില്ല എന്ന ഉറപ്പോടുകൂടി പത്തില്‍ എത്ര മാര്‍ക്ക് തരുമെന്ന് പിഷാരടി ആരാധകരോട് ചോദിച്ചു. പിഷാരടിയുടെ പാട്ട് അത്ര മോശമല്ലെന്നാണ് പലരുടെയും അഭിപ്രായം.

×