Advertisment

ജില്ലാ പഞ്ചായത്ത് അറക്കുളം ഡിവിഷൻ കൺവൻഷൻ പി.ജെ ജോസഫ് എംഎൽഎ ഉത്ഘാടനം ചെയ്തു

New Update

publive-image

Advertisment

മൂലമറ്റം: ജില്ലാ പഞ്ചായത്ത് അറക്കുളം ഡിവിഷൻ കൺവൻഷൻ അറക്കുളം ആസ്കോബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. പി.ജെ.ജോസഫ് എം.എൽ.എ. ഉത്ഘാടനം ചെയ്തു.

ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി എഫ്. ജില്ലാ ചെയർമാൻ എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രൊഫ.എം.ജെ. ജേക്കബ്, മുൻ .എം.പി. ഫ്രാൻസീസ് ജോർജ്, കെ.പി.സി.സി. സെക്രട്ടറി റോയി.കെ പൗലോസ്, എം.കെ പുരുഷോത്തമൻ,  ഇമ്മാനുവേൽ ചെറുവള്ളാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതികരിക്കാൻ നമുക്ക് അവസരം കിട്ടിയിരിക്കുകയാണന്നും തിരക്കുകൾ മാറ്റി വച്ച് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി ഐക്യജനാധിപത്യ മുന്നണി സ്ഥാനാരത്ഥികളെ മുഴുവൻ വിജയിപ്പിക്കണമെന്നും അങ്ങനെ സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതികരിക്കണമെന്നും പി.ജെ. ജോസഫ് ഉത്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

pj joseph
Advertisment