Advertisment

പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാകും ? അയോഗ്യതാ പരാതിയില്‍ തീരുമാനം ഉടന്‍ ! പാര്‍ട്ടിയും ചിഹ്നവും പോയതിനു പിന്നാലെ എംഎല്‍എ സ്ഥാനവും അയോഗ്യരാക്കി ജോസഫ് വിഭാഗത്തെ തളര്‍ത്താന്‍ ഇടതു നീക്കം; നാളെ തന്നെ ഇരുവരെയും അയോഗ്യരാക്കുമെന്ന് സൂചന. സ്പീക്കറുടെ ഓഫീസ് നടപടികള്‍ തുടങ്ങി ! ജോസഫിന്റെയും മോന്‍സിന്റെയും മത്സര സാധ്യത തുലാസില്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പിജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ ജോസ് കെ മാണി വിഭാഗം നല്‍കിയ അയോഗ്യതാ പരാതിയില്‍ നടപടി രണ്ടു ദിവസത്തിനകം ഉണ്ടാകും. ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കാനാണ് സാധ്യത. ഇതിനുള്ള നടപടികള്‍ സ്പീക്കറുടെ ഓഫീസ് തുടങ്ങിയെന്നാണ് സൂചന.

Advertisment

publive-image

നേരത്തെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കെരുതെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് റോഷി അഗസ്റ്റിന്‍ പിജെ ജോസഫിനും, മോന്‍സ് ജോസഫിനും സിഎഫ് തോമസിനും നല്‍കിയിരുന്നു. ജോസഫ് വിഭാഗത്തിലെ വിപ്പ് മോന്‍സ് ജോസഫ് റോഷിക്കും എന്‍ ജയരാജിനും മറിച്ച് വിപ്പ് നല്‍കി.

എന്നാല്‍ ജോസഫ് വിഭാഗം വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയും അനുകൂലമായി വോട്ടും ചെയ്തു. ഇതോടെയാണ് ഇരുവിഭാഗവും വിപ്പ് ലംഘിച്ചതായി കാണിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രണ്ടു വിഭാഗത്തിന്റെയും പരാതി സ്പീക്കര്‍ പരിഗണിച്ചു.

അവസാന നിയമസഭാ സമ്മേളനത്തിനിടെ ഇരുവിഭാഗത്തിന്റെയും അവസാന ഹിയറിങും നടത്തിയിരുന്നു. എന്നാല്‍ ചിഹ്നവും പാര്‍ട്ടിയും ആര്‍ക്കെന്ന തര്‍ക്കം കോടതിയില്‍ നടന്നതോടെ തിടുക്കപ്പെട്ടുള്ള തീരുമാനം വേണ്ടെന്ന നിലപാടിലായിരുന്നു സ്പീക്കറും.

എന്നാല്‍ ഈ കേസില്‍ ജോസിന് അനുകൂലമായി വിധി വന്നതോടെ അയോഗ്യതാ പരാതിയില്‍ ഉടന്‍ തീര്‍പ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. മറ്റന്നാള്‍ പാലായില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വരുന്നുണ്ട്.

ഇതിനു മുന്നോടിയായി തന്നെ അയോഗ്യത നടപടി ഉണ്ടാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചന. ജോസഫിനെയും മോന്‍സിനെയും അയോഗ്യരാക്കും. ഇതു ആറു വര്‍ഷത്തേക്ക് ആണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും മത്സരിക്കാനാവില്ല. പക്ഷേ അവര്‍ കോടതിയില്‍ പോയി സ്‌റ്റേ വാങ്ങാനാണ് സാധ്യത.

വിഷയത്തില്‍ സിപിഎമ്മിന്റെ തീരുമാനവും നിര്‍മായകമാണ്. ജോസഫിനെപ്പോലൊരു മുതിര്‍ന്ന നേതാവിനെ അയോഗ്യനാക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമോയെന്നും സിപിഎം ഭയപ്പെടുന്നുണ്ട്.

pj joseph mons joseph
Advertisment