Advertisment

പി ജെ ജോസഫ് എംഎല്‍എ ആശുപത്രി വിട്ടു. 3 മാസത്തെ വിശ്രമം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : കഴിഞ്ഞ ഒരാഴ്ചയായി ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടിരുന്ന കേരളാ കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ ആശുപത്രി വിട്ടു.

അദ്ദേഹത്തിനു 3 മാസത്തെ വിശ്രമം ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിനു അധിക സമയം എടുക്കാത്ത മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും ചെറിയ യാത്രകള്‍ നടത്തുകയും ആവാം . എന്നാല്‍ അധികം ശാരീരികാധ്വാനം വരുന്ന ജോലികള്‍ ചെയ്യാന്‍ മൂന്നു മാസം വേണ്ടിവരും.

തല്‍ക്കാലം സന്ദര്‍ശകരുടെ തിരക്ക് കുറയ്ക്കാന്‍ അദ്ദേഹം തൊടുപുഴയിലെ വസതിയിലേയ്ക്ക് പോകില്ലെന്നാണ് സൂചന. പകരം അടുത്ത ബന്ധുവിന്‍റെ വീട്ടില്‍ വിശ്രമിക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയക്കായി പിജെ ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

pj joseph
Advertisment