Advertisment

കേരള കോണ്‍ഗ്രസ് പിളര്‍പ്പ് കേസില്‍ നിന്നും പി ജെ ജോസഫ് വിഭാഗം പിന്‍മാറിയേക്കും? പിന്‍മാറ്റം പുതിയ പാര്‍ട്ടി രജിസ്ട്രേഷന് മുന്നോടിയായി! പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാന്‍ നീക്കം. ചിഹ്നമായി 'ചെണ്ട' തന്നെ ആവശ്യപ്പെടും

New Update

publive-image

Advertisment

കേരള കോൺഗ്രസ് എം പിളര്‍പ്പ് കേസിൽ നിർണായക വഴിത്തിരിവ്. ജോസ് കെ മാണി ചെയർമാനായ വിഭാഗത്തിന് കേരള കോൺഗ്രസ് എം എന്ന പാർട്ടി പേരും ചിഹ്നവും അനുവദിച്ചു നൽകിയ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസുകളിൽ നിന്നും പിന്മാറാൻ പി ജെ ജോസഫ് വിഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട് .നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് തുടർനടപടികൾക്ക് ജോസഫ് വിഭാഗം യോഗം ചേർന്ന് മോൻസ് ജോസഫ് എംഎൽഎ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ ജോസഫ് വിഭാഗം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിന് സ്വന്തം പാർട്ടിയും ചിഹ്നവും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനാർഥികളെ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട ചിഹ്നത്തിൽ പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ താൽക്കാലിക ഉത്തര വിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രത്യേകമായി പരിഗണിക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പരിഗണന വാദം ഉറപ്പില്ല .ഇലക്ഷൻ കമ്മീഷൻ തങ്ങൾക്ക് അനുവദിച്ചു നൽകിയ പേര് മറ്റൊരു പാർട്ടി ഉപയോഗിക്കുന്നതിനെതിരെ ജോസ് കെ മാണി വിഭാഗം ഇലക്ഷൻ കമ്മീഷനെയും കോടതിയേയും സമീപിച്ചിട്ടുണ്ട് .അതിനാൽ തന്നെ പേരിൽ ചിഹ്നത്തിനും കാര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ജോസഫിനെ ഉറപ്പില്ല. ചെറിയ പാർട്ടികളുടെ ചിഹ്ന ത്തിന്റെ യും പേരിനെയും കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര ഇലക്ഷൻ കമ്മീഷന്‍റേതാണ്. അതിനാൽ തന്നെ കോടതി ഉത്തരവ് അന്തിമമായി നിലനിൽക്കില്ല.

ഈ സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയും ചിഹ്നവും ഉണ്ടാക്കേണ്ടത് ജോസഫ് വിഭാഗത്തിന് അനിവാര്യമാണ്. ജോസ് വിഭാഗത്തിനെതിരെ ഇനിയും കേസുമായി മുന്നോട്ടുപോയാൽ അത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ജോസഫ് വിഭാഗം നേതാക്കൾക്കുണ്ട്.

അതിനാലാണ് കേസ് പിൻവലിച്ച് പുതിയ പാർട്ടി രജിസ്ട്രേഷനും ചിഹ്നത്തിനും ആയി ഇലക്ഷൻ കമ്മീഷനെ സമീപിക്കാന്‍ ജോസഫ് വിഭാഗം ഒരുങ്ങുന്നത്. പുതിയ പാർട്ടി രജിസ്ട്രേഷന് അനുവദിക്കണം എങ്കിൽ മറ്റൊരു പാർട്ടിയിലും അംഗമല്ല എന്ന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകണം. പിളർപ്പ് കേസിൽ കക്ഷി ആണെന്നിരിക്കെ അത് കഴിയില്ല അതിനാൽ ആദ്യം ആ കേസ് പിൻവലിക്കും. അതിനുശേഷം പാർട്ടി രജിസ്ട്രേഷനായി ഇലക്ഷൻ കമ്മീഷനെ സമീപിക്കും ഇതാണ് ജോസഫ് വിഭാഗത്തിന് നീക്കം ഇപ്പോൾ അപേക്ഷിച്ചാൽ മാത്രമേ മാർച്ചിന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ആകൂ മാത്രമല്ല അപേക്ഷിക്കുന്ന പേരിന്‍റെ മേല്‍ മറ്റാരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ അവരുടെ വിശദീകരണം കൂടി കേട്ട ശേഷമേ നടപടിക്രമങ്ങൾ മുന്നോട്ടു പോകു.

pj joseph party
Advertisment