Advertisment

ഇപ്പോള്‍ ഒന്നും പറയാനാവില്ല , ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്ന് പിജെ ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കുറഞ്ഞത് 1500 വോട്ടുകളുടെ ലീഡെങ്കിലും കിട്ടുമെന്ന വിചാരിച്ച സ്ഥലത്താണ് അദ്ദേഹം 750 വോട്ടുകള്‍ക്ക് പിറകേ പോയത്.

Advertisment

publive-image

ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നായിരുന്നു എല്‍ഡിഎഫ് ലീഡ് പിടിച്ചതിനെക്കുറിച്ച് പിജെ ജോസഫിന്‍റെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തിന്‍റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാമപുരത്ത് കെഎം മാണിക്ക് കഴിഞ്ഞ തവണ 159 വോട്ടുകളുടെ ലീഡാണ് ലഭിച്ചതെന്നും ആ നിലയില്‍ നോക്കുമ്പോള്‍ വോട്ട് കുറഞ്ഞതില്‍ അത്ഭുതമില്ലെന്നുമായിരുന്നു യുഡിഎഫ് ജോസ് ടോമിന്‍റെ പ്രതികരണം.

 

pala ele
Advertisment