Advertisment

രണ്ടില ചിഹ്നത്തേക്കാള്‍ എന്തുകൊണ്ടും മികച്ച ചിഹ്നമാണ് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍; എത്ര സീറ്റില്‍ മത്സരിക്കുന്നു എന്നതല്ല, മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കുക എന്നതാണ് പ്രധാനമെന്ന് ജോസഫ്; ബിജെപിയുമായി ആലോചന നടത്തിയിട്ടുള്ളത് ഞങ്ങളല്ല, ജോസ് കെ മാണി !

New Update

കോട്ടയം: കേരള കോണ്‍ഗ്രസ് പിജെ ജോസഫ്- പിസി തോമസ് ലയനം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി പിജെ ജോസഫ്. കേരള കോണ്‍ഗ്രസിന് ബിജെപിയോടുള്ള സമീപനം വ്യക്തമാണെന്നും ബിജെപിയുമായി ആലോചന നടത്തിയിട്ടുള്ളത് ജോസ് കെ മാണിയാണെന്നും ജോസഫ് തിരിച്ചടിച്ചു. എക്കാലവും മതനിരപേക്ഷതയിക്ക് എതിരായ സമീപനം സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

രണ്ടില ചിഹ്നത്തേക്കാള്‍ എന്തുകൊണ്ടും മികച്ച ചിഹ്നമാണ് ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെന്ന് പിജെ ജോസഫ് പറയുന്നു. രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചിഹ്നത്തിനും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സീറ്റ് കിട്ടിയില്ലെന്ന പരാതിയില്ല. എത്ര സീറ്റില്‍ മത്സരിക്കുന്നു എന്നതല്ല, മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കുക എന്നതാണ് പ്രധാനമെന്നും ജോസഫ് പറഞ്ഞു.

pj joseph pj joseph speaks
Advertisment