Advertisment

വനംകൊള്ള മറയ്ക്കാൻ നിരർത്ഥക ശ്രമം: പി.ജെ ജോസഫ് എംഎൽഎ

New Update

publive-image

Advertisment

തൊടുപുഴ: വിവാദങ്ങൾ സൃഷ്ടിച്ച് കേരളത്തിലെ വനംകൊള്ള മറയ്ക്കാൻ മുഖ്യമന്ത്രി നിരർത്ഥക ശ്രമം നടത്തുന്നതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്‌ എം.എൽ.എ പറഞ്ഞു.

കലുഷിത രാഷ്ട്രീയത്തെ പൊതു സമൂഹം തള്ളിപ്പറയുന്ന കാലമാണിന്ന്. കോവിഡ് മഹാമാരിയിൽ സർക്കാരിനുള്ള പ്രതിപക്ഷ പിന്തുണ മുതലെടുപ്പിനുള്ള താവരുതെന്ന് ജോസഫ് കുറ്റപ്പെടുത്തി. കേരള യൂത്ത്ഫ്രണ്ട് 51 മത് ജന്മദിന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം ചെറുപ്പക്കാർക്ക് തൊഴിൽ സംരഭകത്വ സെമിനാറിലൂടെ ജീവനോപാദികണ്ടെത്തി നൽകാൻ പാർട്ടിയുടെ പോഷക സംഘടനയായ കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറത്തിൻ്റെ കീഴിൽ പരിശീലനം നൽകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജന്മദിന കേക്ക് മുറിച്ചാണ് പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചത്.

സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എം.പി, ഡപ്യൂട്ടി ചെയർമാൻമാരായ അഡ്വ കെ.ഫ്രാൻസിസ് ജോർജ്ജ്, അഡ്വ തോമസ് ഉണ്ണിയാടൻ, എം.ജെ.ജേക്കബ്ബ്, സജി മഞ്ഞക്കടമ്പിൽ, എം.മോനിച്ചൻ, അപു ജോൺ ജോസഫ്, യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ.വി കണ്ണൻ, ബൈജു വറവുങ്കൽ, ക്ലമൻ്റ് ഇമ്മാനുവൽ, അഡ്വ എബി തോമസ് , ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബു പൗലോസ്, ജെയ്സ് ജോൺ, ജോബി ജോൺ, രഞ്ജിത് മണപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

pj joseph thodupuzha news
Advertisment