Advertisment

കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി സഹായാഭ്യര്‍ത്ഥനയുമായി പിജെ ജോസഫ് കോട്ടയത്തെ മാധ്യമ ഓഫീസുകളും അരമനകളും സന്ദര്‍ശിച്ചു. കേരളാ കോണ്‍ഗ്രസ് തീരുമാനിക്കും മുന്‍പ് നിര്‍ണ്ണായക നീക്കവുമായി ജോസഫ്. പിന്തുണയുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗവും ! !

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കോട്ടയം : കേരളാ കോണ്‍ഗ്രസില്‍ നിര്‍ണ്ണായക നീക്കവുമായി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് രംഗത്ത്. കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന ലോക്സഭാ സീറ്റില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി പിജെ ജോസഫ് ഇന്ന് കോട്ടയത്തെ മാധ്യമ ഓഫീസുകളിലും അരമനകളിലും സന്ദര്‍ശനം നടത്തി.

പാര്‍ട്ടി 2 സീറ്റുകള്‍ ആവശ്യപെട്ടത്‌ അംഗീകരിച്ചാല്‍ രണ്ടാം സീറ്റില്‍ താന്‍ മത്സരിക്കുമെന്നും ഏക സീറ്റായി കോട്ടയം മാത്രമാണ് അനുവധിക്കുന്നതെങ്കിലും താനായിരിക്കും സ്ഥാനാര്‍ഥിയെന്നും സൂചന നല്‍കിയാണ്‌ അദ്ദേഹം ദീപിക ഉള്‍പ്പെടെയുള്ള കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

സൗഹൃദ സന്ദര്‍ശനം എന്ന പേരില്‍ നടത്തിയ സന്ദര്‍ശനത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ സഹായം അഭ്യര്‍ഥിച്ചാണ് ജോസഫ് മടങ്ങിയത്. കോട്ടയം രൂപതാ ആസ്ഥാനത്തും അദ്ദേഹം സന്ദര്‍ശനം നടത്തി . ഇവിടെയും താനായിരിക്കും കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയെന്ന സൂചന അദ്ദേഹം നല്‍കി.

publive-image

പിജെ ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തിനു കേരളാ കോണ്‍ഗ്രസില്‍ പിന്തുണ കൂടിവരുന്ന സാഹചര്യത്തിലാണ് കെ എം മാണിയെ കടത്തിവെട്ടി ജോസഫ് രംഗത്തെത്തിയിരിക്കുന്നത് . അതേസമയം സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പാര്‍ട്ടി തുടങ്ങിയിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് കെ എം മാണിയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന .

publive-image

മാത്രമല്ല പാര്‍ട്ടിക്ക് 2 സീറ്റ് ലഭിച്ചാലും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കേണ്ട സാഹചര്യം നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാണി എന്ത് നിലപാട് എടുത്താലും താന്‍ പിന്നോട്ടില്ലെന്ന സൂചനയാണ് ഇന്നത്തെ നീക്കത്തിലൂടെ ജോസഫ് നടത്തിയിരിക്കുന്നത് . ജോസഫിന്‍റെ നീക്കങ്ങള്‍ക്ക്‌ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണയുമുണ്ട്.

മുന്‍ മന്ത്രിയും എ ഗ്രൂപ്പ് നേതാവുമായ കെ സി ജോസഫുമായി ജോസഫ് അടുത്തിടെ പലതവണ ചര്‍ച്ച നടത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന് 2 സീറ്റുകള്‍ അനുവധിക്കുന്നതിലെ ബുദ്ധിമുട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെയും ജോസഫിനെയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കോട്ടയം മാത്രമായിരിക്കും അനുവധിക്കുകയെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കോട്ടയത്ത് താന്‍ തന്നെ മത്സരിക്കുമെന്ന നിലപാടാണ് ജോസഫ് സ്വീകരിച്ചിരിക്കുന്നത്.

pj joseph km mani jose k mani
Advertisment