Advertisment

പാമ്പ് ഓടിക്കളിക്കുന്നതാണ് സ്മാര്‍ട് ക്ലാസ് റൂം! ; വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ചതിന് ഉത്തരവാദി കിഫ്ബി ആണെന്ന് പിജെ ജോസഫ്

New Update

അടൂർ : വയനാട് സ്കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചതിന് ഉത്തരവാദി കിഫ്ബിയാണെന്ന് പി.ജെ.ജോസഫ് എംഎൽഎ.

Advertisment

publive-image

കിഫ്ബി പുതിയത് പണിയുമെന്ന് പറഞ്ഞതിനാൽ നിലവിലുള്ള കെട്ടിടത്തിലുള്ള ക്ലാസിന്റെ ദ്വാരം അടയ്ക്കാനോ അറ്റകുറ്റപ്പണി ചെയ്യാനോ പറ്റില്ലെന്നാണ് നിയമം. പാമ്പ് ഓടിക്കളിക്കുന്നതാണ് സ്മാർട് ക്ലാസ് റൂമെന്നും ജോസഫ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) നേതൃ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് കർഷകർക്കൊപ്പം നിൽക്കുന്നതിനൊപ്പം തൊഴിലില്ലാത്ത യുവാക്കൾക്കായി തൊഴിൽപരിശീലനത്തിനും മനുഷ്യശേഷി വികസനത്തിനും മുൻകൈയെടുക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Advertisment