Advertisment

ടോമിന്‍ തച്ചങ്കരിയുടെ മാതാവ് പി ജെ തങ്കമ്മ അ‌ന്തരിച്ചു

New Update

publive-image

ഇടുക്കി : ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ മാതാവും കലയന്താനി സെന്റ് ജോർജ് ഹൈസ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപികയുമായ പി.ജെ.തങ്കമ്മ തച്ചങ്കരി (81) കൊച്ചിയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് തേവര പള്ളിയിൽ നടക്കും. മറ്റു മക്കള്‍ : ടോജോ, ടെസ്, ടിസൺ,  റ്റിജി .

1953 ജൂൺ 1 ന് കലയന്താനിയിൽ ആരംഭിച്ച ഹൈസ്ക്കൂളിൽ പ്രാരംഭ ഘട്ടത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന അദ്ധ്യാപകരിൽ ഒരാളായിരുന്നു തങ്കമ്മ ടീച്ചർ. തുടർന്ന് പ്രൊമോഷൻ നേടി 1970 മെയ് മുതൽ 1971 മെയ് വരെ ഒരു വർഷം പ്രധാന അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിരുന്നു.

Advertisment