Advertisment

പുല്ലരിയാന്‍ പോകുന്നവരുടെയും, കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും, തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്. നാളെ മുതല്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണമുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പരിഹ​സിച്ച് പി കെ അബ്ദുറബ്ബ്

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ഈടാക്കാക്കുകയും ചെയ്യുന്നതായ ആരോപണങ്ങള്‍ ഉയരുന്നതിനിടെ സര്‍ക്കാരിനെ പരിഹസിച്ച്‌ ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്.

പുല്ലരിയാന്‍ പോകുന്നവരുടെയും, കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും, തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്. നാളെ മുതല്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണമുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിഴയടച്ച രസീതു കൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ച പുല്‍പറ്റ വരിക്കാകാടന്‍ റിയാസിന്റെ ചിത്രവും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ചെങ്കല്ല് ലോറിയില്‍ കടത്താന്‍ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാവശ്യമായി പിഴ ചുമത്തിയെന്ന് ആരോപിച്ചായിരുന്നു ഡ്രെെവറായ യുവാവിന്റെ പ്രതിഷേധം.

https://www.facebook.com/PK.Abdu.Rabb/posts/4779322448747706

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പുല്ലരിയാൻ പോകുന്നവരുടെയും,

കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും,

തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്,

നാളെ മുതൽ സർക്കാറിൻ്റെ ഓണക്കിറ്റ് വിതരണമുണ്ട്.

സൂക്ഷിച്ചാൽ ദു:ഖിക്കണ്ട!

NEWS
Advertisment