Advertisment

എന്റെ വക ഒരു പവൻ’; അഞ്ചു വർഷം മുമ്പ് ബാർക്കോഴ കേസിൽ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തിൽ മറുപടി നൽകി യൂത്ത് ലീഗ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലപ്പുറം: അഞ്ചു വർഷം മുമ്പ് ബാർക്കോഴ കേസിൽ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തിൽ മറുപടി നൽകി മുസ്‌‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിൽ #എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu എന്നാണ് പി.കെ. ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ബാർ കോഴക്കേസിന്റെ സമയത്ത് അഷിക് അബു ഇട്ട പോസ്റ്റ് ഇങ്ങനെ: അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500

സൈബർ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് ലഭിച്ചത്. അതിനു ബദലായിട്ടാണ് പി.കെ. ഫിറോസ് എന്റെ വക ഒരു പവൻ പോസ്റ്റിട്ടിരിക്കുന്നത്. സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്‍റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്.

സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ ഉന്നം വച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ പോസ്റ്റ് ചർച്ചയാകുന്നത്.

pk firoz tvm gold smuggling case asiq abu
Advertisment