Advertisment

പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍വഹാബ് എന്നിവരും നിരീക്ഷണത്തില്‍

New Update

publive-image

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്ത സ്ഥലം സന്ദര്‍ശിച്ച എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുള്‍വഹാബ് എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍. നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചിരുന്നു. മലപ്പുറത്ത് കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടെയുള്ള 22 ഉന്നതോദ്യഗസ്ഥര്‍ക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്.

കളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതിനാലാണ് മന്ത്രിമാരും എംപിമാരും നിരീക്ഷണത്തില്‍ പോയത്. മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ആറു മന്ത്രിമാരും നിരീക്ഷണത്തിലാണ്. എ.സി.മൊയ്തീന്‍, കെ.കെ.ശൈലജ, കെ.ടി.ജലീല്‍, ഇ.പി.ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ള മന്ത്രിമാർ.

Advertisment