Advertisment

മുസ്ലീം ലീഗും മാണി സാറും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യ൦. പാലായില്‍ മാണി സാറിന്‍റെ പിന്‍ഗാമി ജോസ് ടോം തന്നെയെന്ന് കുഞ്ഞാലിക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ പാർലിമെന്റ് തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഈ മാസം പാലായിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർലിമെന്റ് വിജയം ആവർത്തിക്കും. കേന്ദ്ര സംസ്ഥാനങ്ങളുടെ ഭരണപരാജയത്തിന് എതിരെ ജനങ്ങളുടെ വിധിയെഴുത്താകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു .

തലപ്പുലം പഞ്ചായത്ത് യുഡിഎഫ് കുടുംബ സംഗമം ഇടകളമറ്റത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷട്രീയത്തിലെ കാരണവരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ആ വിടവു നികത്താൻ അഡ്വ.ജോസ് ടോമിന്റ വിജയം അനിവാര്യമാണ്.

കഴിഞ്ഞ 54 വർഷം മാണിസാർ കേരളത്തിനു നല്കിയ സംഭാവനകളെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണിത്. മുസ്ലീം ലീഗും മാണി സാറും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. വടക്കാഞ്ചേരി എംഎല്‍എ അനിൽ അക്കരെ മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളായ കെ ഇ അബ്ദുറഹ്മാൻ, മുഹമ്മദ് ഇഖ്ബാൽ, ദേവസ്വാച്ചൻ, ഇന്ദിര രാധാകൃഷണൻ, പിഎം ഷരീഫ്, ടോണി കുന്നുംപുറം, റഫീഖ് മണിമല, ജേക്കബ് തോമസ് അരികുപുറം വി എച്ച് നാസർ, കെ എ മാഹിൻ, ഹബീബുല്ല പുളിക്കത്താഴത്ത്, ഹംസതീക്കോയി, ഹുസൈൻ പ്ലാമൂട്ടിൽ, അഫ്സൽ ഖാൻ, മാഹിൻ സെയ്തുപറമ്പിൽ എന്നിവർ സംസാരിച്ചു.

വികെ അഷ്റഫ് സ്വാഗതവും അൻസാരി ചോച്ചു പറമ്പിൽ നന്ദിയും പറഞ്ഞു.

pala ele
Advertisment