Advertisment

എന്‍.ഡി.എയ്ക്ക് 185-220 സീറ്റുകള്‍. യു.പി.എ 160 മുതല്‍ 180 വരെ. മഹാസഖ്യം 225 മുതല്‍ 250 വരെ - രാജ്യത്ത് തെരഞ്ഞെടുപ്പ് വാതുവയ്പ്പ് സംഘങ്ങള്‍ വിലസുന്നു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മറവില്‍ രാജ്യത്ത് വാതുവെപ്പു സംഘങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ട്. 12000 കോടിയോള൦ രൂപയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പേരില്‍ ഒഴുക്കുന്നത് എന്നാണു റിപ്പോര്‍ട്ട് .

രാജ്യത്തെ പ്രമുഖ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സര്‍ക്കാര്‍ എന്നതിനൊപ്പം മൂന്നാം മുന്നണി ഇന്ത്യ ഭരിച്ചേക്കാനുള്ള സാധ്യതയും വാതുവെപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഒരു പ്രത്യേക പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനത്തില്‍ തന്നെയാണ് വാതുവെപ്പുകാര്‍ വിലസുന്നത് .

publive-image

എന്‍.ഡി.എയ്ക്ക് 185-220 സീറ്റുകളും യു.പി.എ 160 മുതല്‍ 180 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. മൂന്നാം മുന്നണി അല്ലെങ്കില്‍ മഹാസഖ്യം 225 മുതല്‍ 250 സീറ്റുകള്‍ നേടുമെന്നതാണ് മറ്റൊരു പ്രവചനം.

publive-image

മഹാസഖ്യത്തിന് രാജ്യത്ത്‌ നിര്‍ണായകമാവുന്ന അളവില്‍ സീറ്റുകളില്‍ വിജയം നേടാന്‍ സാധിക്കുമെന്നും ഇത് തിരഞ്ഞെടുപ്പാനന്തരം രാജ്യത്ത് വലിയ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്ക് കാരണമാവുമെന്നും വാതുവെപ്പുകാര്‍ കരുതുന്നു. ഒരു തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയും ഇവര്‍ കാണുന്നു.

ele 19
Advertisment