Advertisment

വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിമുട്ടി; പൈലറ്റ് മരിച്ചു

New Update

Image result for plane crash ottawa

Advertisment

പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക്​ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്.

Image result for plane crash ottawa

രണ്ട് യാത്രക്കാരുമായി പോയ11 സീറ്റുകളുള്ള യാത്രാവിമാനമാണ് തകർന്നത്. യാത്രാ വിമാനത്തിന്റെ അടിഭാ​ഗത്ത് സെസ്ന വിമാനം വന്നിടിച്ച് തകർന്ന് വീഴുകയായിരുന്നു. യാത്രാ വിമാനം ഒട്ടാവ വിമാനത്താവളത്തിനുള്ളിൽ ഇറക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ട്രാൻസ്പോർട്ട് കാനഡ വക്താവ് അറിയിച്ചിട്ടുണ്ട്.

Advertisment