Advertisment

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ വിശദമായ പദ്ധതി തയ്യാറാക്കി കുവൈറ്റ്; 360000 പ്രവാസികളെ പറഞ്ഞുവിടാന്‍ നീക്കം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ, വിസാക്കച്ചവടം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച്‌ സാമൂഹികകാര്യമന്ത്രി മറിയം അല്‍ അഖീലുമായി ചര്‍ച്ച നടത്തിയതായി ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എംപി ഖാലില്‍ അല്‍ സലെ പറഞ്ഞു. ഈ പ്രശ്‌നങ്ങളെ സംബന്ധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു.

മന്ത്രി മുന്നോട്ടുവച്ച പദ്ധതി പ്രകാരം പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കണമെന്ന് ഹ്യൂമന്‍ റിസോഴ്‌സ് കമ്മിറ്റി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിരവധി എംപിമാര്‍ സമര്‍പ്പിച്ച ബില്ലുകള്‍ കമ്മിറ്റി പരിശോധിച്ചതായും ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഈയാഴ്ച അവസാനം പുറത്തുവിടുമെന്നും ഖാലില്‍ അല്‍ സലെ പറഞ്ഞു.

ജനസംഖ്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ സാമൂഹികകാര്യ മന്ത്രാലയം തയ്യാറാക്കിയതായി കമ്മിറ്റി റിപ്പോര്‍ട്ടര്‍ എംപി ഒസാമ അല്‍ ഷഹീന്‍ പറഞ്ഞു. 360000 പ്രവാസികളെ പറഞ്ഞുവിടുന്നതിനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി എംപിമാര്‍ സമര്‍പ്പിച്ച ഏഴ് ബില്ലുകള്‍ കമ്മിറ്റി പരിശോധിക്കുകയാണെന്നും എന്നാല്‍ സര്‍ക്കാര്‍ ബില്ലുകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2005 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രവാസികളുടെ എണ്ണം 100 ശതമാനമായും സ്വദേശികളുടെ എണ്ണം 55 ശതമാനമായും വര്‍ധിച്ചതായി അല്‍ ഷഹീന്‍ വ്യക്തമാക്കി.

Advertisment