Advertisment

ജാവ കടലിൽ നിന്ന് ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; യാത്രക്കാരുടെ ശരീര ഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും ലഭിച്ചു

New Update

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ഉടനെ കടലിൽ തകർന്നു വീണ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രക്കാരുടെ ശരീര ഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് ജാവ കടലിൽ നിന്ന് ഇന്ന് പുലർച്ചെ കണ്ടെത്തിയത്.

Advertisment

publive-image

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.36ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകർന്നു വീഴുകയുമായിരുന്നു.

വിമാനം കിടക്കുന്നതിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ഇന്തൊനേഷ്യൻ ഗതാഗത മന്ത്രി ബുഡി കാര്യ സുമധി അറിയിച്ചു. ലാൻകാങ്, ലാകി ദ്വീപുകൾക്കിടയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.

അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടു കൂടി ജക്കാർത്തയുടെ വടക്കൻ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികൾ ഒരു സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.

plane crash
Advertisment