Advertisment

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് കിലോമീറ്ററുകള്‍ അകലെ വിമാനാപകടം

New Update

publive-image

Advertisment

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് കിലോമീറ്ററുകള്‍ അകലെ ചെറു യാത്രാ വിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ ടീം താമസിക്കുന്ന സിഡ്‌നി ഒളിമ്പിക് പാര്‍കിന് 30 കി.മീ അകലെയാണ് സംഭവം നടന്നത്. ആളപായമില്ല.

എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണം. ഒരു മൈതാനത്തേക്കാണ് വിമാനം തകര്‍ന്നുവീണത്. ഈ സമയം മൈതാനത്ത് പ്രാദേശിക ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കളിക്കാരുടെ വിശ്രമസ്ഥലത്തിന് അടുത്തായാണ് വിമാനം തകര്‍ന്നു വീണത്. ഈ സമയം വിശ്രമകേന്ദ്രത്തില്‍ പന്ത്രണ്ടോളം പേരുണ്ടായിരുന്നു.

എന്നാല്‍ വിമാനം തകരുന്നത് കണ്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് ഫ്‌ളൈയിങ് വിദ്യാര്‍ത്ഥികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisment