Advertisment

പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് കോം​പ്ല​ക്സി​ല്‍ പ്ലാ​സ്റ്റി​ക്കി​നു വി​ല​ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് കോം​പ്ല​ക്സി​ല്‍ പ്ലാ​സ്റ്റി​ക്കി​നു വി​ല​ക്ക്. പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​ക്കും മ​റ്റു പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്കു​മാ​ണു ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

publive-image

എ​ല്ലാ ഓ​ഫീ​സ​ര്‍​മാ​രും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും പാ​ര്‍​ല​മ​ന്‍റ് ഹൗ​സ് കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളും നി​ര്‍​ദേ​ശം അ​നു​സ​രി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. രാ​ജ്യം പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ക്ഷ്യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Advertisment