Advertisment

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ മാലിന്യ നിർമ്മാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യനിർമ്മാർജനത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ 13 ഡിവിഷനിലും വിവിധ മേഖലയിലും പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ടൗണിലും മറ്റ് ആൾക്കാർ കൂടുന്ന പ്രദേശങ്ങളിലും ഉപയോഗ ശുന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

പ്ലാസ്റ്റിക്ക് ബൂത്തിന്റെ മുൻഭാഗത്ത് രണ്ട് ദ്വാരത്തിലൂടെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ ഉള്ളിൽ നിക്ഷേപിക്കാവുന്ന തരത്തിലാണ് ബൂത്ത് നിർമ്മിച്ചിരിക്കുന്നത്. കുപ്പികൾ നിറയുന്നതനുസരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മസേന കുപ്പികൾ നീക്കം ചെയ്യും. പൊതു സ്ഥലങ്ങളിൽ കൂട്ടിയിട്ട് കത്തിച്ച് അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം പറഞ്ഞു.

 

thodupuzha news
Advertisment