Advertisment

താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവ്; ഓസ്‌ട്രേലിയയില്‍ പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ

New Update

publive-image

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം ആദ്യ ഔട്ട്‌ഡോര്‍ പരിശീലനത്തിനിറങ്ങി. കൊവിഡ് പരിശോധനയില്‍ താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് പരിശീലനം. പരിശീലനത്തിന്റെ ചിത്രങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

നവംബര്‍ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്. നവംബര്‍ 27-ന് സിഡ്നിയില്‍ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

Advertisment