Advertisment

മത്തങ്ങ നിസാരക്കാരനല്ല; വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

New Update

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍.

Advertisment

publive-image

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാന്‍ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ.

മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.

plumkin benefits
Advertisment