Advertisment

പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം: ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് എം.എൽ.എക്ക്‌ നിവേദനം നൽകി

New Update

മങ്കട: മലപ്പുറം ജില്ല നേരിട്ടു കൊണ്ടിരിക്കുന്ന പ്ലസ്‌ വൺ സീറ്റ്‌ പ്രതിസന്ധിക്ക്‌ പരിഹാരമായിക്കൊണ്ട്‌ ഗവ: ഹയർ സെക്കന്‍ററികളിൽ അധിക ബാച്ചുകൾ അനുവദിക്കുക, നിലവിലെ ഗവ: ഹൈസ്കൂളുകൾ ഹയർ സെക്കന്ററികളായി ഉയർത്തുക, പോളിടെക്നിക്ക്‌, ഐ.ടി.ഐ, വി.എച്ച്‌.എസ്‌.ഇ സംവിധാനങ്ങളിൽ അവസരങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കമ്മിറ്റി ടി.എ അഹമ്മദ്‌ കബീർ എം.എൽ.എക്ക്‌ നിവേദനം നൽകി.

Advertisment

publive-image

ഈ വിഷയം പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ച്‌ കൊണ്ടിരിക്കുന്നുണ്ടെന്നും മണ്ഡലം പരിധിയിലുള്ള ജി.എച്ച്‌.എസ്‌ ചേരിയം ഹയർ സെക്കന്ററിയായി ഉയർത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും എം.എൽ.എ അറിയിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, ജില്ലാ പ്രതിനിധി അഫ്സൽ ഹുസൈൻ, മുഹമ്മദ്‌ ജസീൽ സി പി, ദിൽഷാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.

 

plusone seath issue
Advertisment