Advertisment

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ പ്ലസ് ടു വിദ്യാര്‍ത്ഥിനി: സഫ വൈറലായി

New Update

മലപ്പുറം: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സഫ. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്‌എസ്‌എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Advertisment

publive-image

സ്റ്റേജിലെത്തിയ സഫയോട് സംസാരിക്കുകയും നല്ലരീതിയില്‍ സഫ പ്രസംഗം പരിഭാഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫയ്ക്ക് രാഹുല്‍ നന്ദിയറിയിക്കുകയും പ്രസംഗം കഴിഞ്ഞ ശേഷം ഒരു സമ്മാനവും നല്‍കി.

രാഹുല്‍ ഗാന്ധി തന്നെയാണ് സഫയെ വേദിയിലേക്ക് ക്ഷണിച്ചത്. സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയും മദ്രസ അധ്യാപകന്‍ കുഞ്ഞിമുഹമ്മദിന്റെ മകളുമാണ് സഫ ഫെബിന്‍ എന്ന പതിനാറുകാരി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് സഫ പ്രതികരിച്ചു. പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. രാഹുല്‍ ഗാന്ധിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സഫ കൂട്ടിച്ചേര്‍ത്തു.

Advertisment