മുണ്ടുർ :പ്ലസ് ടു പരീക്ഷയിൽ മുണ്ടുർ ഹയർ സെക്കന്ററി സ്കൂൾ 98.92% ശതമാനം മാർക്ക് വാങ്ങിയ (ഫുൾ A+ )നേടിയ അശ്വത എസ് നെ സംസ്കാര സാഹിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. കെ വാസു ഉപഹാരം സമ്മാനിച്ചു. സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി എ.സി. സിദ്ധാര്ത്ഥന്, കൺവീനർ മലമ്പുഴ പി.കെ ജ്യോതി പ്രസാദന്‍,സി.വി.വിജയന്, കെ.ജി സുകുമാരന്‍, തുടങ്ങിയവർ പങ്കെടുത്തു.