ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ആ സ്ഥാനത്തിന് യോഗ്യതയുള്ളവരാണെന്നും രാജ്യസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ വിലപ്പെട്ട സംഭാവന നല്‍കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Advertisment
എംപിമാര്‍ക്ക് മൂന്ന് നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി. ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുക, ആധുനിക സാങ്കേതിക വിദ്യയില്‍ അറിവ് നേടുക, സര്‍ക്കാരിന്റെ നയസമീപനങ്ങളെക്കുറിച്ച് ധാരണയുണ്ടാവുക എന്നിവയാണവ. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോദി എംപിമാരോട് നിര്‍ദ്ദേശിച്ചു.