Advertisment

“ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ ഇടവരുത്തരുത്. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ, സമയബന്ധിതമായി മാറ്റങ്ങൾ ഉണ്ടാകും; ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

New Update

ഡല്‍ഹി: പാർലമെന്റിൽ ഹാജരാകാത്ത അല്ലെങ്കിൽ ക്രമമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്വയം മാറൂ അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും” എന്നാണ് മോദിയുടെ മുന്നറിയിപ്പെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

publive-image

തന്റെ പാർട്ടി എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കണമെന്നും അനവസരത്തിൽ അഭിപ്രായങ്ങൾ പ്രകടനം നടത്തരുതെന്നും പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പു നൽകി. “കുട്ടികളെപ്പോലെ” പെരുമാറരുതെന്നും ബിജെപി നേതാക്കളെ പ്രധാനമന്ത്രി ഉപദേശിച്ചു എന്നാണ് റിപ്പോർട്ട്.

“ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. ഇക്കാര്യം എപ്പോഴും കുട്ടികളോടെന്ന പോലെ പറയാൻ ഇടവരുത്തരുത്. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ, സമയബന്ധിതമായി മാറ്റങ്ങൾ ഉണ്ടാകും,” ഇന്ന് ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Advertisment