Advertisment

'ദൈവത്തിന്റെ അവതാരം': ഒരു പ്രധാൻ സേവകനായി നമുക്കിടയിൽ പ്രവർത്തിക്കാൻ വന്നയാളാണ് മോദി, പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി യു.പി മന്ത്രി

New Update

ഡല്‍ഹി: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നരേന്ദ്ര മോദി “ദൈവത്തിന്റെ അവതാരം” ആണെന്നാണ് ഉപേന്ദ്ര തിവാരി വിശേഷിപ്പിച്ചത്.

Advertisment

publive-image

നരേന്ദ്ര മോദി ഒരു പുതിയ പ്രഭാതത്തിന്റെ സ്രഷ്ടാവാണ്. ഇത്തരത്തിലുള്ള മഹത് വ്യക്തികൾ ഒരിക്കൽ മാത്രമാണ് ഭൂമിയിൽ അവതരിക്കുന്നത്. നരേന്ദ്ര മോദി സാധാരണക്കാരനല്ല. അദ്ദേഹം വെറും പ്രധാനമന്ത്രിയല്ല ദൈവത്തിന്റെ അവതാരമാണ്. ഒരു പ്രധാൻ സേവകനായി നമുക്കിടയിൽ പ്രവർത്തിക്കാൻ വന്നയാളാണ് മോദി എന്നും ഉപേന്ദ്ര തിവാരി കൂട്ടിച്ചേർത്തു.

pm modi
Advertisment