Advertisment

രാജ്യത്ത് ഇന്ധനവില ഉയരുന്നതിന് കാരണം യു.പി.എ സർക്കാറിന്റെ ദുർഭരണം; പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി

New Update

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയരുന്നതിന് കാരണം യു.പി.എ സർക്കാറിന്റെ ദുർഭരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെട്രോൾ വില നൂറ് കടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

Advertisment

publive-image

പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താൻ സാധിക്കാത്തതിന് കാരണം കഴിഞ്ഞ യുപിഎ സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് മോദി കുറ്റപ്പെടുത്തി.

ഊർജ ഇറക്കുമതി കുറയ്ക്കാൻ മുൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നെങ്കിൽ ഇന്ധന വില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്ത് ചരിത്രത്തിലാദ്യമായി ഇന്ധനവില നൂറുകടന്നത് ചൂണ്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.

pm modi PETROL PRICE
Advertisment