Advertisment

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീർ വെറും ഭൂമിയല്ല , മറിച്ച് രാജ്യത്തിന്റെ കിരീടമാണ് ; നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു എന്നാണ് മോദി വെല്ലുവിളിച്ചിരിക്കുന്നത്.

Advertisment

publive-image

ഇപ്പോൾ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയിൽ ഈ പ്രഖ്യാപനം ഉൾപ്പെടുത്താൻ ഞാൻ വെല്ലുവിളിക്കുന്നു എന്നായിരുന്നു മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ മോദി അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീർ വെറും ഭൂമിയല്ല മറിച്ച് രാജ്യത്തിന്റെ കിരീടമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു വെല്ലുവിളി.

ആര്‍ട്ടിക്കിൾ 370 ആർട്ടിക്കിൾ 35 എ എന്നിവ റദ്ദു ചെയ്ത കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രഖ്യാപനം നടത്താൻ ഛത്രപതി ശിവജിയുടെ ഭൂമിയിൽ നിന്ന് ഞാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്.. ' എന്നായിരുന്നു വാക്കുകൾ.... '

കശ്മീരിനെ പൂർണമായും സാധാരണ നിലയിലാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് സാധ്യമാക്കാൻ നാല് മാസത്തിൽ കൂടുതൽ സമയമൊന്നും ഞങ്ങൾക്കാവശ്യമില്ല.. എന്നും മോദി വ്യക്തമാക്കി.

Advertisment