Advertisment

ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയുടെ സംയോജനത്തോടെ ചരിത്രം കണ്‍മുന്നിലേക്ക്, ഒപ്പം മുഖം മിനുക്കി ഷഹീദി കിണറും, ജ്വാല സ്മാരകവും; കൂടാതെ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളും; നവീകരിച്ച ജാലിയൻവാലാബാഗ് സ്മാരക സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

New Update

publive-image

Advertisment

ന്യൂഡൽഹി: നവീകരിച്ച ജാലിയൻവാലാബാഗ് സ്മാരക സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിലാണ് ജാലിയൻവാലാബാഗ് സ്മാരക സമുച്ചയം രാജ്യത്തിന് സമര്‍പ്പിച്ചത്. സ്മാരകത്തിൽ വികസിപ്പിച്ച മ്യൂസിയം ഗാലറികളും മോദി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും പങ്കെടുത്തു.

അധികമുള്ള, എന്നാല്‍ ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങള്‍ അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തിയാണ് നാല് മ്യൂസിയം ഗാലറികള്‍ സൃഷ്ടിച്ചത്.  പ്രൊജക്ഷന്‍ മാപ്പിംഗും 3 ഡി റെപ്രസെന്റേഷനും, കലയും ശില്‍പനിര്‍മാണവും ഉള്‍പ്പെടെയുള്ള ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയുടെ സംയോജനത്തോടെ, ആ കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന സംഭവങ്ങളുടെ ചരിത്രപരമായ പ്രാധാന്യം ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുന്നു.

1919 ഏപ്രിൽ 13 -ന് നടന്ന സംഭവങ്ങൾ (ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഉള്‍പ്പെടെയുള്ള) പ്രദർശിപ്പിക്കുന്നതിന് ഒരു 'സൗണ്ട് ആൻഡ് ലൈറ്റ്' ഷോയും സജ്ജീകരിച്ചിട്ടുണ്ട്.

പഞ്ചാബിന്റെ പ്രാദേശിക വാസ്തുവിദ്യാ ശൈലിയുമായി സമന്വയിപ്പിച്ചാണ് വിപുലമായ പൈതൃക പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. 'ഷഹീദി' കിണര്‍, ബാഗിന്റെ ഹൃദയമായ ജ്വാല സ്മാരകം എന്നിവ നന്നാക്കുകയും, പുനസ്ഥാപിക്കുകയും ചെയ്തു. ജലാശയത്തെ താമരക്കുളമാക്കി മാറ്റി മനോഹരമാക്കി. പാതകളും വിശാലമാക്കി.

ഉചിതമായ അടയാളങ്ങള്‍ ഉള്‍പ്പെടുത്തിയ പാതകള്‍, സ്ട്രാറ്റജിക് സ്‌പോട്ടുകള്‍, മനോഹരമായ തോട്ടങ്ങള്‍, തോട്ടങ്ങളില്‍ ഓഡിയോ നോഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ നിരവധി പുതിയ സൗകര്യങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. സാല്‍വേഷന്‍ ഗ്രൗണ്ട്, അമര്‍ ജ്യോത്, ഫ്‌ളാഗ് മാസ്റ്റ് എന്നിവയ്ക്കായി പുതിയ പ്രദേശങ്ങള്‍ വികസിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

narendra modi
Advertisment