Advertisment

മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യത....'പിഎം നരേന്ദ്രമോദി'യുടെ പ്രദര്‍ശനം തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ 'പിഎം നരേന്ദ്രമോദി'യുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

Advertisment

publive-image

ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ കോണ്‍​ഗ്രസ് ആവശ്യപ്പെടുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍​ഗ്രസിന്റെ വാദം.

ചിത്രത്തില്‍ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രം​ഗങ്ങളുണ്ടെന്നും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോണ്‍​ഗ്രസ് വ്യക്തമാക്കി.

Advertisment