Advertisment

ഒറ്റ കാര്‍ഡിലൂടെ എല്ലാവിധ യാത്രകളും നടത്താം; 'ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്' പദ്ധതിക്ക് ഡല്‍ഹി മെട്രോയില്‍ തുടക്കം; നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്’ പദ്ധതിക്ക് ഡൽഹി മെട്രോയിൽ തുടക്കം. എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന കാർഡാണ് വിഭാവനം ചെയ്യുന്നതെന്നും ഇതിലൂടെ യാത്രാടിക്കറ്റുകൾക്കു ക്യൂ നിൽക്കുന്ന സമയം ഭാവിയിൽ ലാഭിക്കാനാകുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഡൽഹി മെട്രോയിലെ മജന്താ ലൈനിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസും വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment