Advertisment

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍തട്ടിപ്പ്; തമിഴ്‌നാട്ടില്‍ അനര്‍ഹര്‍ നടത്തിയ തട്ടിപ്പ് മൂലം ഖജനാവിന് 110 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായുളള പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍തട്ടിപ്പ്. തമിഴ്‌നാട്ടില്‍ അനര്‍ഹര്‍ നടത്തിയ തട്ടിപ്പ് മൂലം ഖജനാവിന് 110 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. ലോക്ക്ഡൗണിന്റെ മറവിലായിരുന്നു തട്ടിപ്പ്.

Advertisment

publive-image

പ്രധാനമന്ത്രി കിസാന്‍ പദ്ധതി അനുസരിച്ച് തമിഴ്‌നാട്ടില്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയിലാണ് അനര്‍ഹര്‍ കയറിക്കൂടിയത്. പട്ടികയില്‍ 50 ശതമാനവും അനര്‍ഹരാണെന്നാണ് കണ്ടെത്തിയത്. ഏകദേശം അഞ്ചുലക്ഷം അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്‌നാടിന്റെ പശ്ചിമ, വടക്കന്‍ മേഖലകളില്‍ നിന്നുളളവരാണ് തട്ടിപ്പ് നടത്തിയവരില്‍ ഏറെയും. ഇവര്‍ വഴി 110 കോടിയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

അനര്‍ഹരില്‍ നിന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ 32 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൃഷി വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷന്‍ ഭീഷണിയിലാണ്. 34 ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സിബി- സിഐഡി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ സമയത്താണ് അനര്‍ഹരില്‍ കൂടുതല്‍ പേരും പട്ടികയില്‍ ഇടംനേടിയത്.

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ അവസരം ഉണ്ടായിരുന്നു. ഫീല്‍ഡ് വിസിറ്റിനുളള സാധ്യത കുറവായത് കൊണ്ടാണ് കര്‍ഷകര്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.ഇത് ദുരുപയോഗം ചെയ്താണ് ലക്ഷകണക്കിന് അനര്‍ഹര്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്.

pm modi
Advertisment