Advertisment

വൈകീട്ട് ആറിന് പ്രധാനമന്ത്രിയുടെ അഭിസംബോധന; ആകാംക്ഷയില്‍ രാജ്യം

New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം ഈ മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്.

Advertisment

publive-image

സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാന്‍ കൂടൂതല്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവില്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

അതിനാല്‍ ജനങ്ങളുടെ ദുരിതം കുറയ്ക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. ഇന്ന് ജനത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

pm modi
Advertisment