Advertisment

‘ മോദി ഇതുവരെ ഒരു ആശുപത്രി സന്ദര്‍ശിച്ച് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ജീവിക്കാന്‍ പ്രയാസപ്പെടുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ? ഒരു കൊവിഡ് മുന്നണിപ്പോരാളിയെ സന്ദര്‍ശിച്ചിട്ടുണ്ടോ? ’; കണക്കുനിരത്തി ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ്

New Update

ഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ക്യാംപെയ്ന്‍ തലവന്‍ ശ്രീവാസ്ത. കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ മോദി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Advertisment

publive-image

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പലവട്ടം ജാഥകള്‍ക്കെത്തിയ മോദി ഒരു കൊവിഡ് ആശുപത്രിയെങ്കിലും സന്ദര്‍ശിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോവെന്ന് ശ്രീവാസ്ത ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി കേരളത്തില്‍ അഞ്ച് റാലികളിലും തമിഴ്‌നാട്ടില്‍ ഏഴ് റാലികളിലും അസമില്‍ ഏഴ് റാലികളിലും പശ്ചിമ ബംഗാളില്‍ 17 റാലികളിലും പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി ഇതുവരെ ഒരു ആശുപത്രി സന്ദര്‍ശിച്ച് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ജീവിക്കാന്‍ പ്രയാസപ്പെടുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ വീട് സന്ദര്‍ശിച്ചിട്ടുണ്ടോ? ഒരു കൊവിഡ് മുന്നണിപ്പോരാളിയെ സന്ദര്‍ശിച്ചിട്ടുണ്ടോ? ശ്രീവാസ്ത ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് കൈകാര്യചെയ്യുന്നതില്‍ കനത്ത പാളിച്ചകള്‍ സംഭവിച്ചുവെന്ന് ആരോപിച്ച് മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണല്‍ ലാന്‍സെറ്റ് രംഗത്തെത്തിയിരുന്നു. കോവിഡ് നിയന്തിക്കുന്നതിലല്ല ട്വിറ്ററില്‍ എതിര്‍ ശബ്ദങ്ങള്‍ നീക്കം ചെയ്യുന്നതിലാണ് മോദി സര്‍ക്കാറിന് കൂടുതല്‍ താത്പര്യമെന്നാണ് ലാന്‍സെറ്റ് എഡിറ്റോറിയല്‍ കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.

pm modi
Advertisment