Advertisment

പൗരത്വ ഭേഗഗതി ബിൽ പാസാക്കിയതിൽ അസമിലെ എന്‍റെ സഹോദരി - സഹോദരൻമാർ ആശങ്കപ്പെടേണ്ടതില്ല ; ഞാൻ ഉറപ്പ് നൽകുന്നു, നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്കാരവും ആരും നിങ്ങളിൽ നിന്ന് എടുത്തു മാറ്റില്ല ; പ്രധാനമന്ത്രി 

New Update

ഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക് സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയ സാഹചര്യത്തിൽ അസം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം പ്രകടനങ്ങൾ സംഘർഷാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.

Advertisment

publive-image

ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി എത്തിയത്.

"പൗരത്വ ഭേഗഗതി ബിൽ പാസാക്കിയതിൽ അസമിലെ എന്‍റെ സഹോദരി - സഹോദരൻമാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

നിങ്ങളുടെ അവകാശങ്ങളും അനുപമമായ സ്വത്വ ബോധവും മനോഹരമായ സംസ്കാരവും ആരും നിങ്ങളിൽ നിന്ന് എടുത്തു മാറ്റില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. അത് കൂടുതൽ പുഷ്ടിയോടെ തഴച്ചുവളരുക തന്നെ ചെയ്യു" - പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ അസം ജനതയ്ക്ക് ഉറപ്പ് നൽകി.

Advertisment