യു.എ.ഇ : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധത്തിൽ യു.എ.ഇ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളെ മോദി പ്രകീർത്തിച്ചു.
വിദേശകാര്യ മന്ത്രി ഡോ: എസ്.ജയ്ശങ്കർ ശൈഖ് മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു