Advertisment

മിഷ്ടി ഡോയി പോലെ ഏറെ മധുരപലഹാരങ്ങളുടെ നാടായിട്ടും ദീദിയ്ക്ക് എന്തേ എപ്പോഴും കയ്പു മാത്രം? മമതയോട് മോദി

New Update

ഹൂഗ്‌ളി: ദിവസങ്ങളായി പരസ്പരം തുടരുന്ന രാഷ്ട്രീയ പകപോക്കലിനും പരസ്പര പരിഹാസങ്ങള്‍ക്കും തുടര്‍ച്ചയായി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിന്റെ മിഷ്ടി ഡോയി പോലെ ഏറെ മധുരപലഹാരങ്ങളുടെ നാടായിട്ടും ബംഗാളിന്റെ മുഖ്യമന്ത്രിയായ ദീദിയ്ക്ക് എന്തേ എപ്പോഴും കയ്പ് മാത്രമെന്ന് മമതയെ പരിഹസിച്ചുകൊണ്ട് മോദി ചോദിച്ചു.

Advertisment

publive-image

ബംഗാളിലെ ഹൂഗ്‌ളിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തെരില്‍ മധുരം ചേര്‍ത്ത് പാകമാക്കുന്ന ആഹാരമാണ് മിഷ്ടി ഡോയി അഥവാ മധുരത്തൈര്

ദീദിയുടെ കയ്പിന്റെ കാരണം അവരുടെ പത്തുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ്. മോദി വിശദീകരിച്ചു. രാജ്യത്തെ ഏറ്റവും പഴയ വ്യാവസായിക മേഖലകളിലൊന്നാണ് ഹൂഗ്ലി. ഇപ്പോള്‍ എന്താണ് സംഭവിച്ചത്? പഴയ വ്യവസായങ്ങള്‍ അടച്ചുപൂട്ടി. പുതിയ വ്യവസായങ്ങള്‍, പുതിയ നിക്ഷേപം, പുതിയ ബിസിനസ്സ്, തൊഴില്‍ ഒന്നും സംഭവിക്കുന്നില്ല'' പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബംഗാളിലെ ഫാക്ടറികളില്‍ ജോലിക്ക് വന്നിരുന്ന സുവര്‍ണ്ണകാലം ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എന്നാല്‍ ഇന്ന് ബംഗാളിലെ ജനങ്ങള്‍ മറ്റെവിടെയെങ്കിലും ജോലി തേടി പോകാന്‍ നിര്‍ബന്ധിതരാകുന്നു,'' ദീദിയുടെ കയ്പ്പ് ഇതു കൊണ്ടാണ് ഉണ്ടാകുന്നത്. നരേന്ദ്ര മോദി പറഞ്ഞു.

ബിജെപി റാലികളില്‍ പങ്കെടുക്കാന്‍ ആളുകള്‍ പണം വാങ്ങുന്നുവെന്ന് ദീദി പറയുന്നു. ബംഗാളികള്‍ ആത്മാഭിമാനമുള്ള ആളുകളാണ്. ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ ബംഗാളിലെ ജനങ്ങളെയാണ് അപമാനിക്കുന്നത്, അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബിജെപിയ്ക്കുണ്ടായ വളര്‍ച്ചയും ജനപിന്തുണയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതില്‍ നിന്ന് പണം തട്ടിയെടുത്തതായി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ദുരന്ത സമയത്തെ പോലും പണം സമ്പാദിക്കാനുള്ള അവസരങ്ങളാക്കി മമതയും പാര്‍ട്ടിയും മാറ്റി എന്നാണ് മോദി വിമര്‍ശിച്ചത്.

pm modi pm modi speaks
Advertisment