Advertisment

നിങ്ങള്‍ ഇരുവരും നല്ല മാതാപിതാക്കളാവും എന്നുറപ്പുണ്ട് ; വിരാട് കോഹ്ലിയോട് പ്രധാനമന്ത്രി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഡല്‍ഹി: ജന്മദിനാശംസകള്‍ നേര്‍ന്ന വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസയ്ക്ക് നന്ദി പറഞ്ഞതിന് ഒപ്പം കുഞ്ഞിനായി കാത്തിരിക്കുന്ന താര ദമ്പതികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Advertisment

publive-image

നിങ്ങള്‍ ഇരുവരും നല്ല മാതാപിതാക്കളാവും എന്നുറപ്പുണ്ട് എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ 70ാം ജന്മദിനമായിരുന്നു സെപ്തംബര്‍ പതിനേഴിന്. കോഹ് ലിയെ കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തിയിരുന്നു.

നിലവില്‍ ഐപിഎല്ലിന് വേണ്ടി ദുബായിലാണ് കോഹ് ലി. ഐപിഎല്ലിനായി പറക്കുന്നതിന് മുന്‍പാണ് കുഞ്ഞ് ജനുവരിയില്‍ വരുമെന്ന സന്തോഷം കോഹ് ലിയും അനുഷ്‌കയും ആരാധകരുമായി പങ്കുവെച്ചത്. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.

virat kohli pm modi
Advertisment