Advertisment

ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പ്രകടനം; അഭിനന്ദിച്ച് പ്രധാനമന്ത്രി, വിഡിയോ വൈറല്‍

New Update

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിലെ  ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ചരിത്രമെഴുതുന്നതിനായി അവര്‍ നടത്തിയ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി  പ്രശംസിച്ചു. വീഡിയോ കോൺഫറൻസ് വഴി  താരങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

publive-image

Advertisment

ടീമിനെ ആശ്വസിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വളര്‍ത്തുവാനും പ്രധാനമന്ത്രി ശ്രമിച്ചു. കഴിഞ്ഞ ദിവസം ഗ്രേറ്റ് ബ്രിട്ടനെതിരെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ വനിതാ ഹോക്കി ടീം പരാജയപ്പെട്ടിരുന്നു.

വനിതാ ഹോക്കി ടീമിന്റെ വിസ്മയകരമായ പ്രകടനത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുമായുള്ളവീഡിയോ കോൺഫറൻസില്‍ ഹോക്കി ടീമിലെ വനിതാ കളിക്കാർ വികാരാധീനരായി.

തോറ്റെങ്കിലും വനിതാ ടീം ഒളിമ്പിക്സിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചതായി വനിതാ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ സ്ജോർഡ് മരിജ്നെ പറഞ്ഞു.  ഈ വനിതകളുടെ കഥകൾ വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് മരിജ്നെ പ്രത്യാശ പ്രകടിപ്പിച്ചു.

2 വർഷം മുമ്പ് ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ ഞങ്ങൾ അത്തരം ഉയർന്ന സമ്മർദ്ദമുള്ള മത്സരം കളിച്ചു. ടീമിന് ഇത്തരം മത്സരങ്ങൾ കൂടുതൽ ആവശ്യമാണ്, ”ജോർജ് മരിജ്നെ പറഞ്ഞു.

tokyo games 2020
Advertisment