Advertisment

അസംസ്‌കൃത വസ്തുക്കള്‍ അടക്കമുള്ളവയ്ക്കായി ഒരു സ്രോതസിനെ മാത്രം ആശ്രയിക്കുന്നത് അപകടകരം; ഇന്ത്യ-ഡെന്മാര്‍ക്ക് ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യ-ഡെന്മാര്‍ക്ക് വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസംസ്‌കൃത വസ്തുക്കള്‍ അടക്കമുള്ളവയ്ക്കായി ഒരു സ്രോതസിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് കൊവിഡ് കാട്ടിത്തന്നുവെന്ന് മോദി പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെയാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മാറ്റെ ഫ്രെഡറിക്‌സനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി ചൈനയെ പരോക്ഷമായി വിമര്‍ശിച്ചത്.

സപ്ലെ ചെയിന്‍ വൈവിധ്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും സമാനമനസ്‌കരായ മറ്റു രാജ്യങ്ങളെയും ഒപ്പം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment