Advertisment

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ: മോദിയുടെ യാത്ര മുൻകൂട്ടി പ്രഖ്യാപിക്കാതെ: അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തും: സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം സന്ദര്‍ശിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിക്കുന്നു. അൽപസമയം മുമ്പ് പ്രധാനമന്ത്രി ലേയിലെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ യാത്ര. സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടെന്നാണ് വിവരം.

publive-image

അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും സൈനികരെ സന്ദര്‍ശിക്കുക. സാമൂഹിക അകലം പാലിച്ചുളള സൈനികരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertisment