Advertisment

1977 ലെ റായ്ബറേലി എന്തുകൊണ്ട് വാരാണിയില്‍ ആവര്‍ത്തിച്ചു കൂടാ ?;  മോദിയുടെ വിജയത്തേക്കാള്‍ അദ്ദേഹത്തിന്റെ പരാജയം അവിടെ ചരിത്രമാകും ; ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിലെ തോല്‍വി സൂചിപ്പിച്ച് മായാവതി

New Update

ഡല്‍ഹി : വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയത്തേക്കാള്‍ തോല്‍വിയാണ് ചരിത്രമാകുകയെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. വാരാണസിയില്‍ മോദി തോറ്റുകൂടായ്കയില്ലെന്നും മായാവതി പറഞ്ഞു.

Advertisment

publive-image

‘മോദിയുടെ ഗുജറാത്ത് മോഡല്‍ പൂര്‍ണമായും പരാജയമാണ്. അങ്ങേയറ്റം ദാരിദ്ര്യവും തൊഴിലിലായ്മയും അനുഭവിക്കുകയാണ് സാധാരണക്കാര്‍. അതായിരുന്നു മോദിയുടെ ഗുജറാത്ത് മോഡല്‍. യു.പിയില്‍ മോദി-യോഗി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കിയും മറ്റുമാണ് അവിടെ പിടിച്ചുനില്‍ക്കുന്നത്.

രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുകയാണ് അവര്‍. മോദിയുടെ വിജയത്തേക്കാള്‍ അദ്ദേഹത്തിന്റെ പരാജയം അവിടെ ചരിത്രമാകും. 1977 ലെ റായ്ബറേലി എന്തുകൊണ്ട് വാരാണിയില്‍ ആവര്‍ത്തിച്ചുകൂടായെന്നും മായാവതി ചോദിച്ചു.

1977 ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ തോറ്റു. എന്തുകൊണ്ട് ഇത് വാരാണസിയിലും ആവര്‍ത്തിച്ചുകൂടാ? – മായാവതി ചോദിച്ചു.

Advertisment