Advertisment

‘പി എം മോദി’യുടെ വീഡിയോ സോംഗ് പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം മോദി’ ചിത്രത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ സാന്ത്വനിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

Advertisment