Advertisment

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു - തന്ത്രപരമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തിനിടെ തന്ത്രപരമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസിനെ അവരുടെ വിജയത്തില്‍ അഭിനന്ദിക്കാന്‍ മറന്നില്ല.ഒപ്പം തെലങ്കാനയില്‍ വന്‍ വിജയം നേടിയ ചന്ദ്രശേഖര റാവുവിനേയും മിസോറാമില്‍ ഹൃദ്യമായ വിജയം നേടിയ എംഎന്‍എഫിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു .

ജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നാണ് അദ്ദേഹം ട്വീറ്റിറില്‍ കുറിച്ചത് . നിങ്ങളെ ഇതുവരെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളോട് നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ഈ സംസ്ഥാനങ്ങളില്‍ അക്ഷീണമായാണ് ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

തിരഞ്ഞെടുപ്പില്‍ രാപകലില്ലാതെ ബിജെപിക്കായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സല്യൂട്ട് നല്‍കുന്നു. വിജയവും തോല്‍വിയും ജീവതിത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ഫലം ജനങ്ങളെ കൂടുതല്‍ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്‌നം നടത്തുന്നതിനും ഞങ്ങളെ ദൃഢരാക്കിമാറ്റുമെന്നും മോദി പറഞ്ഞു.

aicc modi flop election 19
Advertisment