Advertisment

രബീന്ദ്രനാഥ ടാഗോറിന്റെ തത്വചിന്തയാണ് പുതിയ വിദ്യാഭ്യാസ നയത്തിന് പ്രചോദനമായതെന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രബീന്ദ്രനാഥ ടാഗോറിന്റെ തത്വചിന്ത പുതിയ വിദ്യാഭ്യാസ നയത്തിന് പ്രചോദനമായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രബീന്ദ്രനാഥ ടാഗോറിനെ പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ തത്വചിന്ത പുതിയ പദ്ദതിയ്ക്ക് പ്രചോദനമായതായും പ്രധാനമന്ത്രി വ്യക്തമാക്കിയത്.

Advertisment

publive-image

ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികമാണ് ഇന്ന്. ഉന്നത വിദ്യാഭ്യാസം നമ്മെ അറിവുള്ളവരാക്കുക മാത്രമല്ല എല്ലാ അസ്തിത്വത്തിനും അനുസൃതമായി നമ്മുടെ ജീവിതത്തെ മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം പറയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യവും.- പ്രധാനമന്ത്രി പറഞ്ഞു. ദേശീ വിദ്യാഭ്യാസ നയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അടിത്തറയിടും” -പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയം ഇന്ത്യക്കാരെ കൂടുതൽ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

pm modi rabnindra nath tagore
Advertisment