Advertisment

ട്രൂ നാറ്റ് ടെസ്റ്റിന് ഇങ്ങോട്ട് വരാനിരിക്കുന്ന പ്രവാസികൾക്ക് കിറ്റ് അയക്കുന്നതൊക്കെ കൊള്ളാം.പക്ഷെ, ടെസ്റ്റ് പ്രകാരം പോസറ്റീവാകുന്നവരെ അവിടങ്ങളിൽ പിന്നെ ആര് ചികിത്സിക്കും?വിദേശ രാജ്യങ്ങളിൽ ചികിത്സ നടത്താൻ കേരള സർക്കാരിനു എന്തെങ്കിലും സംവിധാനമുണ്ടോ?പി.എം.സാദിഖലി

New Update

ഗൾഫ് നാടുകളിൽ നിന്ന് വരുന്നത് കുവൈറ്റ് സിറ്റിസണോ സൗദി സിറ്റിസണോ അല്ല.

ഇന്ത്യൻ പൗരന്മാരാണ്! ഒരു രാജ്യം മറ്റൊരു രാജ്യത്ത് ടെസ്റ്റ് നടത്തി കോവിഡ് പോസറ്റീവാകുന്ന തങ്ങളുടെ പൗരന്മാരെ ആ രാജ്യത്ത് തന്നെ ഉപേക്ഷിച്ച് തള്ളുകയാണോ വേണ്ടത് ?

Advertisment

publive-image

ഇപ്പോൾ തന്നെ ആശുപത്രികളിലും ക്വാറന്റീൻ കേന്ദ്രങ്ങളിലും രോഗികൾക്ക് ഇടം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന ആ രാജ്യങ്ങൾക്ക് ഇവരുടെ ചികിത്സ കൂടി ഏറ്റെടുക്കാൻ ബാധ്യതയുണ്ടോ?

ഡൽഹിക്കാർ അല്ലാത്തവരെ ചികിത്സിക്കില്ലെന്ന് ആ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ഒരു ഘട്ടത്തിൽ

പറഞ്ഞ സ്ഥിതിക്ക് ഒരു ഫെഡറൽ സംവിധാനത്തിനകത്ത് പോലും ഇല്ലാത്ത ഏന്ത് പൊതു മര്യാദയാണ് വിദേശ രാജ്യങ്ങൾക്ക് പാലിക്കാനുള്ളത്!

തങ്ങളുടെ ഒരു പൗരൻ ഏത് രാജ്യത്തായാലും അവിടെ വെച്ച് അയാൾക്ക് ഉണ്ടാകുന്ന ക്ഷതമോ മാനഹാനിയോ രാജ്യങ്ങൾ തമ്മിലുള്ള വലിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും യുദ്ധങ്ങളിലേക്ക് വരെ നയിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് കഴിയുന്ന ഓരോ പൗരനേയും മാതൃരാജ്യങ്ങൾ ഇവ്വിധമാണ് പരിഗണിക്കുന്നത്.

പക്ഷെ,

ഇവിടെ , ഇതെന്താ ഇങ്ങനെ?

ചൈനയിലേതിന്റെ ഇരട്ടിയിലധികം ആളുകൾ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ അധികം കോവിഡ് രോഗികൾ ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളിൽ ഉണ്ട്.

അവർക്കൊന്നും കേരളത്തിലേക്ക് വരുന്നതിന് നിർബന്ധമല്ലാത്ത കോവിഡ് ടെസ്റ്റ് ഗൾഫിൽ നിന്നും വരുന്നവർക്ക് മാത്രം നിർബന്ധമാക്കുന്നതിലെ

യുക്തിയെന്താണ് ?

പാസ്പ്പോർട്ട്, വിസ ,എമിഗ്രഷൻ നടപടികളിലൂടെ പകരുന്ന രോഗമാണോ കോവിഡ് എന്ന് ആരും സംശയിച്ചു പോകും സർക്കാരിന്റെ ഈ തോന്നിവാസങ്ങൾ കാണുമ്പോൾ...

ഇനി

റാപ്പിഡ് , ട്രു നാറ്റ് ടെസ്റ്റുകൾ അനുവദനീയമല്ലാത്ത രാജ്യങ്ങളിൽ ഏത് വിധമാണ് ഇത്തരം ടെസ്റ്റുകൾ കേരള സർക്കാർ നടത്താൻ പോകുന്നത് ?

ഉറവിടം കണ്ടെത്താനാകാത്ത 60 ലധികം പേർക്കാണ് സംസ്ഥാനത്തിനകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ അനേകം പേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്ത് കേരളം ഇരുപതാം സ്ഥാനത്താണ്.ലോകത്ത് തന്നെ കുറവ് ടെസ്റ്റുകൾ നടത്തുന്ന ഇന്ത്യയുടെ ശരാശരിയേക്കാളും താഴെയെത്രെ കേരളം !

അങ്ങിനെയിരിക്കെ പ്രവാസികൾക്ക് പിണറായി കൊടുത്തയക്കുന്ന ഈ ട്രൂ നാറ്റ് കിറ്റ്, പകരം ഇവിടെ തന്നെ വ്യാപകമായി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ രോഗവ്യാപനം തിട്ടപ്പെടുത്തുന്നതല്ലേ ഉചിതം.

ഈ ട്രൂ നാറ്റ് പ്രയോഗം നമുക്കല്ലേ ഇപ്പോൾ കൂടുതൽ ആവശ്യം?

അതെങ്ങിനെ ?

അപ്പോൾ പിന്നെ ഒറിജിനൽ രംഗം തന്നെ പുറത്താകില്ലേ...

പിന്നെ കേരള മോഡൽ ഥാ...

ചക്ക തലയിൽ വീണവന് വരെ കോവിഡ് കണ്ടെത്തിയ നാടാണെന്നോർക്കണം !!

സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെ കരുതിയല്ല ഈ പ്രവാസി വിരോധമെന്ന് ചുരുക്കം, കോടികൾ ചെലവിട്ട് കെട്ടിപ്പൊക്കിയ പേരും പെരുമയും പൊളിഞ്ഞു പോകാതെ പിടിച്ചു നിൽക്കണം.

സ്വയം പടച്ചുണ്ടാക്കിയ പ്രശസ്തിയുടെ പൊൻകിരീടം തലയിലുറപ്പിക്കാൻ പി.ആർ മുഖ്യൻ കാട്ടിക്കൂട്ടുന്ന തന്നിഷ്ടത്തിനും തൻ പോരിമക്കും മുമ്പിൽ പൊലിയുന്നത് ലക്ഷോപലക്ഷം മനുഷ്യ ജീവിതങ്ങളാണെന്ന് കേരളത്തിലെ ബഹുജന സാമാന്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കരുതിയിരിക്കുക.

അസത്യങ്ങളും അയഥാർത്ഥ നാട്യങ്ങളും ഒരു നിശ്ചിത സമയത്തിനപ്പുറത്ത് അതിജീവിക്കില്ല!

pm sadhikhali
Advertisment